പയ്യന്നൂർ: ഫാഷിസത്തിനും ഹിംസാത്മക പ്രതിരോധത്തിനും മതനിരാസത്തിനുമെതിരെ മത സാഹോദര്യ കേരളത്തിനായി സംസ്ഥാന മുസ്‍ലിം യൂത്ത് ലീഗ് കാമ്പയിന്റെ ഭാഗമായി പയ്യന്നൂർ മണ്ഡലം കമ്മിറ്റി യുവ ജാഗ്രത റാലി സംഘടിപ്പിച്ചു. പെരുമ്പ കെ.എസ്.ആർ.ടി.സി പരിസരത്തുനിന്ന് ആരംഭിച്ച റാലി പയ്യന്നൂർ ടൗൺ സ്ക്വയറിൽ സമാപിച്ചു. ടൗൺ സ്ക്വയറിൽ നടന്ന പൊതുസമ്മേളനം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മാഈൽ പി. വയനാട് ഉദ്ഘാടനംചെയ്തു. എസ്.കെ. നൗഷാദ് അധ്യക്ഷത വഹിച്ചു. പി.വൈ.ആർ. യൂത്ത് ലീഗ് യൂത്ത് ലീഗ് പയ്യന്നൂരിൽ നടത്തിയ ജനജാഗ്രത റാലി പൊതുയോഗം ഇസ്മാഈൽ പി. വയനാട് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.