കണ്ണൂർ: കണ്ണൂർ സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ നേടിയ വിജയം പാർട്ടി ഗ്രാമങ്ങളിലെ ഏകാധിപത്യ കാമ്പസുകളുടെ പിൻബലത്തിലാണെന്ന് കെ.എസ്.യു ജില്ല പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ്. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടന്ന ഭൂരിഭാഗം കാമ്പസുകളിലും എസ്.എഫ്.ഐക്ക് വിജയിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ, കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ മറ്റ് സംഘടനകളെ മത്സരിക്കാനോ സംഘടന പ്രവർത്തനം നടത്താനോ അനുവദിക്കാതെ ഏകപക്ഷീകമായി നേടുന്ന വിജയത്തിന്റെ മറവിലാണ് ഇപ്പോൾ യൂനിവേഴ്സിറ്റി യൂനിയൻ തെരഞ്ഞെടുപ്പിൽ വൻ വിജയം അവകാശപ്പെടുന്നത്. അക്രമത്തിലൂടെയും ഭീഷണിയിലൂടെയും കൈയടക്കുന്ന ഇത്തരം വിജയങ്ങൾ ശാശ്വതമല്ലെന്നും പി. മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.