കണ്ണൂര്‍: ആയിരം ആര്‍ത്രോസ്‌കോപ്പിക് സര്‍ജറികൾ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ വിജയകരമായി പൂര്‍ത്തീകരിച്ചതായി മാനേജ്മെന്റ് പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സന്ധിയെ ബാധിക്കുന്ന രോഗാവസ്ഥകള്‍ക്കും കായികസംബന്ധമായ പരിക്കുകള്‍ക്കുമുള്ള ഏറ്റവും ആധുനികമായ ചികിത്സാ രീതിയാണ് ആര്‍ത്രോസ്‌കോപ്പി. അത്യാധുനിക ചികിത്സ സംവിധാനങ്ങളും പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടര്‍മാരും ഈ ചികിത്സാ രീതിക്ക് അനിവാര്യമാണ്. ആയിരം ആര്‍ത്രോസ്‌കോപ്പി വിജയകരമായി പൂര്‍ത്തീകരിക്കുന്ന വടക്കന്‍ കേരളത്തിലെ ഏക കേന്ദ്രം എന്ന പ്രത്യേകതയും ഇതോടെ ആസ്റ്റര്‍ മിംസിലെ ഡിപ്പാർട്മെന്റ് ഓഫ് ഓര്‍ത്തോപീഡിക്‌സ് ആൻഡ് സ്‌പോര്‍ട്‌സ് മെഡിസിൻ കരസ്ഥമാക്കി. കായിക ജീവിതത്തിന് അകാലവിരാമമിടേണ്ടിവരുമായിരുന്ന നിരവധി കായികതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അവരുടെ മേഖലകളിലേക്കും ആരോഗ്യകരമായ ജീവിതത്തിലേക്കും മടങ്ങിവരാന്‍ ഇതിലൂടെ സാധിച്ചു. വാർത്താസമ്മേളനത്തിൽ ഓർത്തോപീഡിക്‌സ് ഹെഡ് ഡോ. നാരായണപ്രസാദ്, സീനിയര്‍ കണ്‍സല്‍ട്ടന്റ് ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. ശ്രീഹരി, ഡോ. സൂരജ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.