ഇരിട്ടി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇരിട്ടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കരിങ്കൊടിയേന്തി പ്രതിഷേധ പ്രകടനം നടത്തി. സനിൽ നടുവനാട്, സി.കെ. ശശിധരൻ, പി.കെ. ജനാർദനൻ, പി.എ. നസീർ, ബിജു കരുമാക്കി, കെ. പ്രകാശൻ, ടി.കെ. അബ്ദുൽറഷീദ്, വി.എം. രാജേഷ്, എം. ജനാർദനൻ, ആർ.കെ. സുനിൽകുമാർ, ജിജോയ് മാത്യു, ഷജിൽ ജയൻ, റാഷിദ് പുന്നാട്, സി.കെ. അർജുൻ, എൻ.കെ. അബ്ദുൽ അസീസ്, വി. പ്രകാശൻ, എം. രതീശൻ, കെ. സുരേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.