മഴ; ഉരുവച്ചാലിൽ വീണ്ടും വെള്ളംക‍യറി

ഉരുവച്ചാൽ: കനത്തമഴയിൽ ഉരുവച്ചാലിലെ നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വീണ്ടും വെള്ളം കയറി നാശം. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ കടകളിൽ വെള്ളം കയറി നാശമുണ്ടായിരുന്നു. ചളിവെള്ളം കടക്കുള്ളിൽ കയറിയതിനെ തുടർന്ന് നാശം ഉണ്ടായ സ്ഥാപനങ്ങൾ ശുചീകരണം നടത്തിയാണ് പ്രവർത്തിച്ചത്. ഒമ്പത് സ്ഥാപനങ്ങളിലാണ് മാലിന്യം അടങ്ങിയ ചളിവെള്ളം കയറിയത്. ശിവപുരം റോഡിലെ എസ്.വി. ഉമ്മറിന്റെ മിൽമ, സുഗുണേഷന്റെ കെ.വി. വെജിറ്റബിൾ, ചന്ദ്രന്റെ വിസി ടൈംസ്, ഡി. സനീറിന്റെ യു.ടി.സി ട്രേഡിങ് കമ്പനി, അജയകുമാറിന്റെ ലക്ഷ്മി സ്റ്റോർ, റാജിഫിന്റെ മധുരിമ, ഡോ. സുധീറിന്റെ ഹോമിയോ ക്ലിനിക്, മുനീറിന്റെ യു.വി.സി പച്ചക്കറി എന്നീ സ്ഥാപനങ്ങളിലാണ് ചളിവെള്ളം കയറിയത്. മഴവെള്ളം ഒഴുകിപോവാൻ മതിയായ ഓവുചാൽ നിർമിക്കാത്തതാണ് കാരണം. നിലവിലെ ഓവുചാൽ മണ്ണും മാലിന്യവും നിറഞ്ഞ് മൂടിയതിനെ തുടർന്ന് ഉരുവച്ചാൽ ടൗണിലെ ഓടയിലൂടെ വെള്ളം ഒഴുകുന്നത് തടസ്സമായി. ഇതേ തുടർന്നാണ് മാലിന്യങ്ങളടക്കമുള്ള ചളിവെള്ളം കടകൾക്കുള്ളിൽ കയറിയത്. പലചരക്ക് സാധനങ്ങൾ, ഫർണിച്ചർ, പഴവർഗങ്ങൾ എന്നിവയാണ് നശിച്ചത്. നാട്ടുകാരു വ്യാപാരികളും കെ.എസ്.ടി.പി അധികൃതരെ സ്ഥലത്ത് വിളിച്ചുവരുത്തി. കടകളിൽ വെള്ളം കയറുന്നതിനുവേണ്ട നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് മണ്ണുമാന്തി ഉപയോഗിച്ച് ഓടയിലെ മാലിന്യം നീക്കം ചെയ്തു. സ്ഥലം കെ.കെ. ശൈലജ എം.എൽ.എ സന്ദർശിച്ചു. പടം) ഉരുവച്ചാലിൽ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് ഡ്രൈനേജ് ശുചീകരിക്കുന്നു uruvachal vellam kayari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.