മാതൃക അധ്യാപകന് ആദരം

തലശ്ശേരി: നാല് പതിറ്റാണ്ട് മുമ്പ് പഠിപ്പിച്ച അധ്യാപകന് ആദരവുമായി ശിഷ്യഗണങ്ങൾ. തലശ്ശേരി മുബാറക്ക ഹൈസ്‌കൂളിൽനിന്ന് പ്രധാനാധ്യാപകനായി വിരമിച്ച ഒ. മുഹമ്മദ്‌ മാസ്റ്ററെയാണ് ശിഷ്യന്മാർ 'ഗുരുസമക്ഷം' എന്ന പേരിൽ മലപ്പുറം തിരൂരങ്ങാടി കക്കാട്ടെ വസതിയിലെത്തി ആദരിച്ചത്. തലശ്ശേരിയിൽനിന്നുള്ള ഇരുപതോളം ശിഷ്യന്മാരാണ് ആദരിക്കാനെത്തിയത്. വലിയ ശിഷ്യഗണങ്ങളുള്ള മാതൃക അധ്യാപകനായിരുന്നു ഒ. മുഹമ്മദ്‌. പൂർവ വിദ്യാർഥി സംഘടനയായ മുബാറക് ഇന്റഗ്രേറ്റഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ സാക്കിർ കാത്താണ്ടി, വി.പി. അഷ്‌റഫ്‌ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.