കണ്ണൂർ മേൽപാലം: സ്ഥലമേറ്റെടുക്കൽ നടപടി തുടങ്ങി

കണ്ണൂർ: നഗരത്തിലെ കുരുക്കഴിക്കാൻ തെക്കി ബസാർ മുതൽ ചേംബർ ഹാൾ വരെ നിർമിക്കുന്ന കണ്ണൂർ മേൽപാലത്തിനായി സ്ഥലമേറ്റെടുക്കൽ നടപടികൾ തുടങ്ങി. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട വിജ്ഞാപനം സർക്കാർ പ്രസിദ്ധീകരിച്ചു. കണ്ണൂർ ഒന്ന്, രണ്ട് വില്ലേജുകളിലായി 0.8270 ഹെക്ടർ സ്ഥലമാണ് ആവശ്യമുള്ളത്. കണ്ണൂർ കരാർ, ചാലാട്, കാനത്തൂർ, കണ്ണോത്തുംചാൽ, പുഴാതി ദേശങ്ങളിലെ സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഭൂമി സംബന്ധിച്ച വിവരങ്ങൾ സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭൂവിലയുടെ ഇരട്ടി തുക ഭൂമി നഷ്ടമാകുന്നവർക്ക്​ ലഭിക്കുമെന്നാണ്​ പ്രതീക്ഷ. പാലം നിർമാണത്തിനായി കുടിയൊഴുപ്പിക്കേണ്ടി വരുന്ന കച്ചവടസ്ഥാപനങ്ങൾക്കുള്ള നഷ്ടപരിഹാരവും അനുവദിച്ചിട്ടുണ്ട്. 50 പേർക്കായി 76 ലക്ഷം രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്. സ്ഥാപനങ്ങളുടെ പേരുവിവരങ്ങളും സർക്കാർ പുറത്തുവിട്ടിട്ടുണ്ട്. മേൽപാലവുമായി ബന്ധപ്പെട്ട കെട്ടിട മൂല്യനിർണയം നേരത്തെ പൂർത്തിയായിരുന്നു. പി.ഡബ്ല്യു.ഡി എൻജിനീയരുടെ പുനഃപരിശോധനക്ക് ശേഷം ഇതുസംബന്ധിച്ച്​ കലക്ടർക്ക്​ റിപ്പോർട്ട്​ സമർപ്പിച്ചിരുന്നു​. വടക്കേ മലബാറിൽ ഏറ്റവും വാഹനത്തിരക്കുള്ള മേഖലകളിലൊന്നായ കണ്ണൂരി​​ന്‍റെ കുരുക്കഴിക്കാൻ മന്ത്രി മുഹമ്മദ് റിയാസ് നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. വനിത കോളജ്​ മുതൽ മേലെചൊവ്വ വരെയായിരുന്നു നേരത്തെ മേൽപാലം നിർമിക്കാൻ പദ്ധതിയിട്ടിരുന്നത്​. 3.​2 കി.മീറ്റർ നീളത്തിൽ നിർമിക്കുന്നതിന്​ പകരം വെറും 920 മീറ്റർ നീളത്തിൽ മാത്രമാണ്​ പാലം നിർമിക്കുന്നത്. ഇത്തരത്തിൽ മേൽപാലം നിർമിച്ചാൽ കാൽടെക്സിലെ കുരുക്കു മാത്രമേ അഴിക്കാനാവൂ എന്നും ആ​ക്ഷപമുണ്ട്. നഗരത്തിലെ ഗതാഗതക്കുരുക്ക് ചാല മുതൽ പുതിയതെരുവരെ വ്യാപിച്ചുകിടക്കുന്നതാണ്. ആറുവരിപ്പാതയുടെ നിർമാണം പൂർത്തിയാവുന്നതോടെ കണ്ണൂർ മേൽപാലത്തിന്റെ ആവശ്യമുണ്ടാകില്ലെന്ന വാദവുമുണ്ട്. photo; ഗ്രാഫിക്സ് കൊടുക്കുമല്ലോ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.