അരനൂറ്റാണ്ടിന്റെ കഥകൾ പങ്കുവെച്ച് പൂർവവിദ്യാർഥി സംഗമം

പാനൂർ: അരനൂറ്റാണ്ട് മുമ്പ് വിദ്യ അഭ്യസിച്ച പൂർവ വിദ്യാർഥികൾ അതേ വിദ്യാലയത്തിൽ വീണ്ടും ഒത്തുകൂടി. പാനൂർ ഉപജില്ലയിലെ കടവത്തൂർ വെസ്റ്റ് യു.പി സ്കൂളിലാണ് അപൂർവ സംഗമം നടന്നത്. മക്കളും പേരമക്കളുമുള്ള 55 വയസ്സ് പിന്നിട്ട അമ്പതോളം പേരാണ് വീണ്ടും ഒത്തുചേർന്നത്. 1927ൽ സ്ഥാപിച്ച സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായാണ് ബാച്ച് സംഗമം നടക്കുന്നത്. 1978ൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയവരാണ് മിക്കവരും. സർവിസിൽനിന്ന് വിരമിച്ചവരും വിരമിക്കാനായവരും കൂട്ടത്തിലുണ്ട്. പ്രദേശത്തിന്റെ സ്വന്തം ഹോമിയോ ഡോക്ടർ അബൂബക്കർ കടവത്തൂർ, കോളജ് അധ്യാപകരായ എൻ.കെ. അഹ്മദ് മദനി, കെ.കെ. മറിയം അൻവാരിയ്യ, പി.കെ.എം ഹയർ സെക്കൻഡറി സ്കൂൾ സീനിയർ അസിസ്റ്റൻറ് സി.എച്ച്. ഇസ്മായിൽ ഫാറൂഖി, വെസ്റ്റ് യു.പി സ്കൂൾ എച്ച്.എം ടി. അശ്റഫ് എന്നിവരോടൊപ്പം പ്രവാസികൾ, നാട്ടിലെയും മറുനാട്ടിലെയും ബിസിനസുകാർ, വീട്ടമ്മമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.