കൂത്തുപറമ്പ്: ജൂൺ ഒന്നുമുതൽ കൂത്തുപറമ്പ് നഗരത്തിൽ ഗതാഗത പരിഷ്കരണം ഏർപ്പെടുത്താൻ ട്രാഫിക് അവലോകന യോഗത്തിൽ തീരുമാനിച്ചു. സ്കൂൾ തുറക്കുന്ന സാഹചര്യത്തിലാണ് നഗരത്തിൽ ഗതാഗത പരിഷ്കരണം ഏർപ്പെടുത്തുന്നത്. കോവിഡ് മാറിയ സാഹചര്യത്തിൽ സ്കൂൾ വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും ക്രമാതീതമായി നഗരത്തിലെത്തുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ ട്രാഫിക് നിയന്ത്രണം വേണമെന്നാണ് വിദഗ്ധ സമിതി വ്യക്തമാക്കിയത്. അനധികൃത പാർക്കിങ് ഒഴിവാക്കി സുഗമമായ യാത്രക്ക് വഴിയൊരുക്കും. അതോടൊപ്പം ചരക്ക് വാഹനങ്ങൾ സമയം പാലിക്കാതെ ഏതുസമയവും ചരക്ക് ഇറക്കുകയും കയറ്റുകയും ചെയ്യുന്ന രീതിയും ഒഴിവാക്കും. കൃത്യമായ മാർഗനിർദേശ ബോർഡുകൾ സ്ഥാപിക്കും. സീബ്ര ക്രോസ്സിങ് സ്ഥലങ്ങളിൽ ട്രാഫിക് ലൈറ്റ് സ്ഥാപിച്ച് ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനുള്ള നടപടികളും സ്വീകരിക്കും. നഗരസഭ ഓഫിസിൽ നടന്ന ട്രാഫിക് അവലോകന യോഗത്തിൽ നഗരസഭ ചെയർമാൻ വി. സുജാത, മുൻ ചെയർമാൻ എം. സുകുമാരൻ, നഗരസഭ വൈസ് ചെയർമാൻ വി. രാമകൃഷ്ണൻ, എസ്.ഐ സി. വിനോദൻ, രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ ട്രാഫിക് അവലോകന യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.