സങ്കരവൈദ്യത്തിനെതിരെ ഐ.എം.എ

തലശ്ശേരി: സങ്കര വൈദ്യത്തിനെതിരെയും ആരോഗ്യരംഗത്ത് നിലവിലുള്ള പ്രശ്നങ്ങൾക്കെതിരെയും ശക്തമായ നിലപാടിലേക്ക് നീങ്ങുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. തലശ്ശേരിയിൽ നടന്ന ഐ.എം.എ സംസ്ഥാന പ്രവർത്തക സമിതി സമ്മേളനം ആശുപത്രി-ഡോക്ടർ അക്രമങ്ങൾക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തി. ദുർബലമായ ആശുപത്രി-ഡോക്ടർ സംരക്ഷണ നിയമം കൂടുതൽ ശക്തമായ രീതിയിൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവൽ കോശി ഉദ്ഘാടനം ചെയ്തു. ഡോ. മിനി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോക്ടർമാരായ ജോസഫ് മാണി, എ. മാർത്താണ്ഡപിള്ള, പി.വി. ജോർജ്, ടി.എൻ. ബാബു രവീന്ദ്രൻ, ആർ.വി. അശോകൻ എന്നിവർ സംസാരിച്ചു. ഡോ. ജോസഫ് ബെനവൻ നന്ദി പറഞ്ഞു. സംസ്ഥാനത്തെ 108 ശാഖകളിൽ നിന്നുള്ള സമിതിയംഗങ്ങളും സംസ്ഥാന, ദേശീയ നേതാക്കളും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.