ജൂനിയർ ലീഗ് ക്രിക്കറ്റ്: സി.ഡി.സി.എ ഗ്രീൻ ജേതാക്കൾ

തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാമത് ജൂനിയർ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ സി.ഡി.സി.എ ഗ്രീൻ ടീം ജേതാക്കളായി. 54 റൺസിന് സി.ഡി.സി.എ റെഡിനെയാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത സി.ഡി.സി.എ ഗ്രീൻ നിശ്ചിത 40 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 138 റൺസ് എടുത്തു. ഇ. നന്ദകൃഷ്ണ 23 റൺസ് എടുത്തു. റെഡിന് വേണ്ടി നിഹാൽ മനോജ്, മുഹമ്മദ് നസൽ, അമോൽ പ്രദീപ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടിയായി സി.ഡി.സി.എ റെഡ് 29.1 ഓവറിൽ 84 റൺസിന് ഓൾഔട്ടായി. അമോൽ പ്രദീപ് 18 റൺസെടുത്തു. ഗ്രീനിന് വേണ്ടി മനാസ് മണി 14 റൺസിന് നാല് വിക്കറ്റും അശിൻ കുമാർ, താരീഖ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഫൈനലിലെ മാൻ ഓഫ് ദി മാച്ച് ആയി മനാസ് മണിയെ തെരഞ്ഞെടുത്തു. ടൂർണമെന്റിലെ മികച്ച താരമായി മനാസ് മണിയെയും മികച്ച ബാറ്റ്സ്മാനായി മിലൻ നാഥിനേയും മികച്ച ബൗളറായി ഹൃദിൻ ഹിരണിനേയും തെരഞ്ഞെടുത്തു. ധർമടം സി.ഐ ടി.പി. സുമേഷ് സമ്മാനദാനം നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.