'വിദ്യാഭ്യാസ മേഖലയെ തകര്‍ച്ചയില്‍നിന്ന് കരകയറ്റണം'

മാഹി: വിദ്യാഭ്യാസ മേഖലയെ തകര്‍ച്ചയില്‍നിന്ന് കരകയറ്റാന്‍ പൊതുജനങ്ങള്‍ കൂട്ടായി പ്രതികരിക്കണമെന്ന് ജി.എസ്.ടി.എ മുന്‍ പ്രസിഡന്റ് സി.എച്ച്. പ്രഭാകരന്‍ ആവശ്യപ്പെട്ടു. ജി.എസ്.ടി.എ മാഹി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധ്യാപകക്ഷാമം, ഉച്ചഭക്ഷണ വിതരണ മുടക്കം എന്നിവ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിച്ച് മുഴുസമയ ക്ലാസുകൾ കുട്ടികള്‍ക്ക് ലഭ്യമാക്കുക, രക്ഷിതാക്കളില്‍നിന്ന് പണപ്പിരിവ് നടത്തി താൽക്കാലികാടിസ്ഥാനത്തിലുള്ള അധ്യാപക നിയമനം നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. പ്രസിഡന്റ് പി. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. എഫ്.എസ്.എ പ്രസിഡന്റ് കെ. ഹരിദാസന്‍, സെക്രട്ടറി സി.എച്ച്. സത്യനാഥന്‍, എം. മുസ്തഫ, കെ.പി. ഹരീന്ദ്രന്‍, സാജിത ഭാസ്കര്‍, സെക്രട്ടറി കെ.വി. മുരളീധരന്‍, ട്രഷറര്‍ പി.കെ. സതീഷ് കുമാര്‍, പി. യതീന്ദ്രന്‍, കെ. അജിത് പ്രസാദ് എന്നിവർ സംസാരിച്ചു. പി.യതീന്ദ്രന്‍, കെ.അജിത് പ്രസാദ് എന്നിവർ നേതൃത്വം നല്‍കി. Caption: ജി.എസ്.ടി.എ ധര്‍ണ മുന്‍ പ്രസിഡന്റ് സി.എച്ച്. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.