താലൂക്ക് ആശുപത്രി സൂപ്രണ്ടിന് യാത്രയയപ്പ്

ഇരിട്ടി: ചൊവ്വാഴ്‌ച സർവിസിൽനിന്ന്‌ വിരമിക്കുന്ന ഇരിട്ടി ഗവ. താലൂക്കാശുപത്രി സൂപ്രണ്ട്‌ ഡോ. പി.പി. രവീന്ദ്രന്‌ ആശുപത്രി ജീവനക്കാരും ആശുപത്രി മാനേജ്‌മെന്റ്‌ കമ്മിറ്റിയും നൽകിയ യാത്രയയപ്പ്‌ സമ്മേളനം നഗരസഭ ചെയർപേഴ്സൻ കെ. ശ്രീലത ഉദ്‌ഘാടനം ചെയ്‌തു. ആർദ്രം പദ്ധതി ജില്ല നോഡൽ ഓഫിസർ ഡോ. കെ.സി. സച്ചിൻ അധ്യക്ഷനായി. വൈസ്‌ ചെയർമാൻ പി.പി. ഉസ്‌മാൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. വേലായുധൻ, കെ. ശ്രീധരൻ, കെ.വി. സക്കീർഹുസൈൻ, പി.കെ. ജനാർദനൻ, അജയൻ പായം, കെ. സോയ, പി.കെ. ബൽക്കീസ്‌, കെ. സുരേഷ്‌ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.