യുവജാഗ്രത റാലി

ഇരിട്ടി: സംഘ്പരിവാറും എസ്.ഡി.പി.ഐയും ഒരേ തൂവൽ പക്ഷികളാണെന്നും ഫാഷിസത്തിനും തീവ്രവാദത്തിനുമെതിരെ ജനാധിപത്യ രീതിയിലുള്ള പോരാട്ടം ശക്തമാക്കുമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. ജനങ്ങളെ ഭിന്നിപ്പിച്ച് ഭരണം നിലനിർത്താൻ സംഘ് പരിവാരം ശ്രമിക്കുമ്പോൾ അവർക്ക് വെള്ളവും വളവും നൽകുന്ന പ്രവർത്തനമാണ് തിവ്രവാദ പ്രസ്ഥാനങ്ങൾ നടത്തുന്നത്. ഇരുകൂട്ടരുടെയും ഗൂഢലക്ഷ്യം തുറന്നുകാട്ടാൻ ജനാധിപത്യ സംവാദം ഉയർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. ഫാഷിസത്തിനും ഹിംസാത്മക പ്രതിരോധത്തിനും മതനിരാസത്തിനുമെതിരെ മുസ്‍ലിം യൂത്ത് ലീഗ് പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ നടത്തിയ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സിറാജ് പൂക്കോത്ത് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് നസീർ നല്ലൂർ, സെക്രട്ടറി പി.കെ. നസീർ, മുണ്ടേരി ഇബ്രാഹിം, സി. അബ്ദുല്ല, വി.പി. റഷീദ്, കെ.പി. അജ്മൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.