ശ്രീകണ്ഠപുരം: നിരവധി പ്രമാദമായ കേസുകൾക്ക് തുമ്പുണ്ടാക്കിയ ജില്ല ക്രൈംബ്രാഞ്ച് അസി. പൊലീസ് കമീഷണര്‍ ടി.പി. പ്രേമരാജൻ ഇന്ന് പടിയിറങ്ങും. ജില്ലയിലും പുറത്തുമായി നിരവധി കേസുകള്‍ തെളിയിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം. 1996ല്‍ ബാലുശ്ശേരി എസ്.ഐയായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. അതിന് മുമ്പ് ജയില്‍ വകുപ്പിലും എല്‍.ഡി ക്ലാര്‍ക്കായും സേവനമനുഷ്ഠിച്ചിരുന്നു. തുടര്‍ന്ന് വിവിധയിടങ്ങളിൽ എസ്.ഐയായും, കണ്ണൂര്‍ വിജിലന്‍സ്, വളപട്ടണം സ്റ്റേഷന്‍ എന്നിവിടങ്ങളിലെല്ലാം സി.ഐ ആയും സേവനമനുഷ്ഠിച്ചു. പിന്നീട് കാസർകോട് ക്രൈംബ്രാഞ്ച്, കണ്ണൂര്‍ ക്രൈം ഡിറ്റാച്ച്‌മെന്റ്, കാസർകോട് നാർകോട്ടിക് സെല്‍, വടകര എന്നിവിടങ്ങളിലെല്ലാം ഡിവൈ.എസ്.പിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1999ൽ പാനൂരിലെ ഏഴ് കൊലപാതകങ്ങള്‍, 2009ലെ കാസർകോട് വെടിവെപ്പ്, 2005 ൽ കണ്ണപുരത്തെ റിജിത്ത് കൊല, കാസർകോട്ടെ ദാവൂദിന്റെ കൊലപാതകം, കാസർകോട്ടെ 21കാരിയെ 22 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച കേസ്, കതിരൂര്‍ മനോജ് വധക്കേസ് തുടങ്ങി ഒട്ടേറെ കേസുകളുടെ അന്വേഷണത്തിൽ നേതൃത്വം വഹിച്ചു. തെളിയാതിരുന്ന കൊലപാതക - കവർച്ച കേസുകൾ പലതും തെളിയിച്ച പ്രേമരാജന് നിരവധി ബഹുമതികളും ലഭിച്ചിട്ടുണ്ട്. ശ്രീകണ്ഠപുരം ഹയര്‍സെക്കൻഡറി സ്‌കൂള്‍, എസ്.ഇ.എസ് കോളേജ്, തലശേരി ബ്രണ്ണന്‍ കോളജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മലപ്പട്ടം സ്വദേശിയാണ്. പരേതരായ നാരായണൻ നമ്പ്യാരുടെയും ടി.പി കല്യാണിയമ്മയുടെയും മകനാണ്. ഭാര്യ: കെ.കെ പ്രേമലത. മക്കൾ: വൈശാഖ് പ്രേമരാജൻ, വൈഷ്ണവ് പ്രേമരാജൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.