കളഞ്ഞുകിട്ടിയ പഴ്സ് തിരികെ നൽകി മദ്റസ വിദ്യാർഥികൾ

കൊളപ്പ: കളഞ്ഞുകിട്ടിയ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പഴ്സ് തിരികെ നൽകി മദ്റസ വിദ്യാർഥികൾ. തിങ്കളാഴ്ച രാവിലെ കൊളപ്പ ഹിദായത്തുൽ ഇസ്‍ലാം മദ്‌റസയിലേക്ക് പോകുന്ന മുഹമ്മദ്‌ റിഹാൻ, അജ്സിൻ, സലാഹുദ്ദീൻ, സഹൽ എന്നീ വിദ്യാർഥികൾ വഴിയരികിൽനിന്ന് ലഭിച്ച പഴ്സ് മദ്റസ ഖതീബ് ഇസ്മായിൽ ദാരിമിയെ ഏൽപിച്ചു. അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ വിവരം പങ്കുവെച്ചതോടെ പഴ്സ് ഉടമ ദിനിൽ മദ്റസയിലെത്തി പഴ്സ് കൈപ്പറ്റി. മദ്റസ അധികാരികൾ വിദ്യാർഥികളുടെ മാതൃകാ പ്രവർത്തനത്തിന് ഉപഹാരം നൽകി ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.