വിദ്വേഷം പരത്തുന്നവരെ കരുതിയിരിക്കണം -കാന്തപുരം

ഇരിക്കൂർ: മതങ്ങൾക്കിടയിൽ വിദ്വേഷം പരത്തുന്നവരെ കരുതിയിരിക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. ഇരിക്കൂർ കേന്ദ്രമായി നിർമിക്കുന്ന ഹിൽ സിറ്റി കണ്ണൂർ പ്രോജക്ടിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മൂല്യവത്തായ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തെ നേർവഴിയിലേക്ക് നയിക്കാനാവുകയുള്ളൂവെന്നും കാന്തപുരം പറഞ്ഞു. ജീവകാരുണ്യ വിദ്യാഭ്യാസ സംരംഭമായ ദ നെസ്റ്റ് എജുക്കേഷനൽ ആൻഡ് ചാരിറ്റി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (നെസ്ഫി) യുടെ കീഴിലാണ് പദ്ധതി. സഅദ് തങ്ങൾ അൽ ഹൈദ്രൂസി പ്രാർഥന നടത്തി. സജീവ് ജോസഫ് എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.ടി. അനസ് അധ്യക്ഷതവഹിച്ചു. കെ.പി. അബൂബക്കർ മുസ്‌ലിയാർ പട്ടുവം അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത്‌ അംഗം എൻ.പി. ശ്രീധരൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റോബർട്ട്‌ ജോർജ്, മട്ടന്നൂർ നഗരസഭ വൈസ് ചെയർമാൻ പി. പുരുഷോത്തമൻ, പടിയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്​ ബി. ശംസുദ്ദീൻ, ഇരിക്കൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആർ.കെ. വിനിൽ കുമാർ, എം.കെ. ഹാമിദ്, സി. രാജീവൻ, കാസിം ഇരിക്കൂർ, മുബശ്ശിറലി, ടി.എ. ജസ്റ്റിൻ, എം.പി. യഹിയ സഖാഫി, ആർ.പി. ഹുസൈൻ മാസ്റ്റർ, സി.സി. മാഹിൻ ഹാജി എന്നിവർ സംസാരിച്ചു. ------------------- പടം) :: കണ്ണൂർ ഹിൽ സിറ്റി ശിലാസ്ഥാപനം കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.