അഞ്ചരക്കണ്ടി പുഴയിലെ ബണ്ടുകൾ നീക്കി

മുഴപ്പിലങ്ങാട്: ബൈപാസ് പാലം നിർമാണത്തിന് അഞ്ചരക്കണ്ടി പുഴയുടെ ഒഴുക്കിന് തടയിട്ട് നിർമിച്ച ബണ്ടുകൾ നീക്കിയതോടെ പുഴ സാധാരണ നിലയിലായി. മുഴപ്പിലങ്ങാട് -മാഹി ബൈപാസിന് അഞ്ചരക്കണ്ടി പുഴയുടെ മുകളിൽ 200 മീറ്ററോളം നീളത്തിൽ പാലം നിർമിക്കാൻ പുഴയിൽ കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുന്നതിനാണ് മണലിട്ട് ബണ്ട് കെട്ടിയത്. ഇതോടെ പുഴയുടെ സ്വതന്ത്ര ഒഴുക്ക് തടസ്സപ്പെട്ടു. ഇതുകാരണം കാലവർഷം തുടങ്ങിയാൽ പ്രദേശത്ത് പുഴ നിറഞ്ഞ് വെള്ളക്കെട്ടുണ്ടാകുമായിരുന്നു. പാലത്തിന്റെ നിർമാണം പൂർണമായി തീർന്നതോടെ ബണ്ടിട്ട് കെട്ടിയ മണലുകൾ നീക്കിയത് വെള്ളക്കെട്ട് ഭീഷണിയിൽ കഴിഞ്ഞിരുന്ന പ്രദേശവാസികൾക്ക് ആശ്വാസമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.