'മത്സ്യതൊഴിലാളികളുടെ അവകാശം: സമരം ശക്തമാക്കും'

തലശ്ശേരി: പരമ്പരാഗത മത്സ്യതൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടി മത്സ്യമേഖലയിൽ സമരം ശക്തിപ്പെടുത്തുമെന്ന് മത്സ്യതൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) സംസ്ഥാന പ്രസിഡന്റ് ഉമ്മർ ഒട്ടുമ്മൽ പറഞ്ഞു. കണ്ണീർ വറ്റാത്ത കടലിന്റെ മക്കളും കരകയറാത്ത കടൽ തീരവും എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന കമ്മിറ്റി നടത്തുന്ന സമരജാഥയുടെ തലശ്ശേരിയിലെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ണെണ്ണ, ഡീസൽ, പെട്രോൾ വില വർധനയിലൂടെ മത്സ്യതൊഴിലാളികളെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ദ്രോഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സമാപന സമ്മേളനം തലശ്ശേരി മണ്ഡലം മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി ഷാനിദ് മേക്കുന്ന് ഉദ്ഘാടനം ചെയ്തു. പി.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. എസ്.ടി.യു ജില്ല സെക്രട്ടറി സാഹിർ പാലക്കൽ, വൈസ് പ്രസിഡന്റ് വി. ജലീൽ പാലക്കൽ അലവി, ജാഥ ഉപാധ്യക്ഷൻ മഞ്ചാൻ അലി, ഡയറക്ടർ എം.പി. ഹംസക്കോയ, ജാഥാംഗങ്ങളായ റസാഖ് വിഴിഞ്ഞം, വി. യൂസുഫ്, എം.പി. അബ്ദുമോൻ, റസാഖ് ചേക്കാലി, ഇസ്മായിൽ തൈക്കടപ്പുറം എന്നിവർ സംസാരിച്ചു. ബി.എം. ബഷീർ സ്വാഗതവും അലി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.