ഹജ്ജ് യാത്രികർക്ക് യാത്രയയപ്പ്

മാഹി: മേഖലയിൽനിന്ന് ഈ വർഷം ഹജ്ജ് നിർവഹിക്കാൻ അനുമതി ലഭിച്ചവർക്കായുള്ള യാത്രയയപ്പും പഠനക്ലാസും മാഹി സി.എച്ച് സൻെററിന്റെ ആഭിമുഖ്യത്തിൽ നടത്തി. രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എ.വി. യൂസഫ് അധ്യക്ഷത വഹിച്ചു. 15 വർഷമായി പുതുച്ചേരി സംസ്ഥാന ഹജ്ജ് കമ്മിറ്റി പരിശീലകൻ, ഹജ്ജ് കോഓഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്ന ടി.കെ. വസീമിനെ ചടങ്ങിൽ ആദരിച്ചു. കിറ്റ് വിതരണം വഖഫ് ബോർഡ് അംഗം പി.വി. സൈനുദ്ദീൻ വിതരണം ചെയ്തു. നഷ് രിഫ് പന്തക്കൽ, ഷാഹുൽ ഹമീദ്, എം.എ. അബ്ദുൽ കാദർ, അജ്മൽ, നിഹാൽ, ത്വാഹ, അൻസാർ എന്നിവർ സംസാരിച്ചു. പൂഴിയിൽ ജുമാമസ്ജിദ് ഖതീബ് ഷറഫുദ്ദീൻ അഷറഫിയ ഹജ്ജ് പഠനക്ലാസ് നടത്തി. ---------------- caption: ടി.കെ. വസീമിനെ രമേശ് പറമ്പത്ത് എം.എൽ.എ ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.