ചേംബർ ഓഫ് കോമേഴ്സ് ജനറൽ ബോഡി

പയ്യന്നൂർ: റോഡ് വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കുന്ന വ്യാപാരികളെ സർക്കാർ സംരക്ഷിക്കണമെന്നും അവർക്ക് ബദൽ സംവിധാനം ഏർപ്പെടുത്തണമെന്നും പയ്യന്നൂർ യോഗം ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. കെ.യു. വിജയകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി. നന്ദകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം.കെ. ബഷീർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. എം.പി. തിലകൻ, എം.കെ. തയ്യിൽ, ടി.പി. മുഹമ്മദ് കുഞ്ഞി, കെ. ബാബുരാജ്, വി.പി. സുമിത്രൻ, വി.പി. സതീശൻ, കെ. ഖലീൽ, രാജീവൻ രാജാസ്, സി.എം. സത്യജിത്ത്, സായി കിഷോർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.യു. വിജയകുമാർ (പ്രസി.), വി. നന്ദകുമാർ (ജന. സെക്ര), എം.കെ. ബഷീർ (ട്രഷ.). -------- പടം പി.വൈ ആർ ചേംബർ: പയ്യന്നൂർ യോഗം ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.