പയ്യന്നൂർ: കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പൊലീസ് കാഡറ്റ് പദ്ധതിയുടെ അവധിക്കാല ക്യാമ്പ് 'ആരവം 2022' സമാപിച്ചു. സമാപന സമ്മേളന ഉദ്ഘാടനം കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. മോഹനൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് മനോജ് കൈപ്രത്ത് അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തംഗം സി.ഐ. വത്സല, പ്രധാനാധ്യാപിക സി.പി. ബീന, കെ.വി. സുധീർ കുമാർ, കെ.സി. സതീശൻ, സന്തോഷ് കുമാർ, പി.വി. രാജേഷ്, ലതീഷ് പുതിയടത്ത്, ഇ. ശങ്കരൻ നമ്പൂതിരി, എം. സിൽജ, മദർ പി.ടി.എ പ്രസിഡന്റ് സിന്ധു സതീശൻ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ നിയമ സാക്ഷരത, ആരോഗ്യം, ലഹരി വിരുദ്ധം, റോഡ് സുരക്ഷ എന്നിവയിൽ ബോധവത്കരണ ക്ലാസ് നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.