കുടിവെള്ള പദ്ധതി ഉദ്ഘാടനം

ചെറുപുഴ: ആദിവാസി ഊരുകളില്‍ പുറത്തുനിന്നുള്ളവര്‍ പ്രവേശിക്കുന്നതിന് 14 ദിവസം മുമ്പ് അനുമതി വാങ്ങണമെന്ന ഉത്തരവ് തിരുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് സന്തോഷ് പണ്ഡിറ്റ് ആവശ്യപ്പെട്ടു. ചെറുപുഴ തിരുമേനി താന്നിച്ചാല്‍ വനവാസി ഗ്രാമത്തില്‍ വനവാസി വികാസ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കാംപ്‌കോ എംപ്ലോയീസ് യൂനിയന്റെ സഹകരണത്തോടെ നിര്‍മിച്ച കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശങ്കരന്‍ തില്ലങ്കേരി അധ്യക്ഷത വഹിച്ചു. വനവാസി കേന്ദ്രം സംസ്ഥാന പ്രസിഡന്റ് കെ.സി. പൈതല്‍, പഞ്ചായത്തംഗം കെ.ഡി. പ്രവീണ്‍, ഡി.എല്‍. സുബ്രഹ്മണ്യന്‍, കെ.കെ. ശശീന്ദ്രന്‍, പി.സി. ബാലകൃഷ്ണന്‍, കെ.കെ. ജെയ്‌മോന്‍, സുകന്യ കെ. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.