കിണറ്റില്‍ വീണ് ഗൃഹനാഥന് പരിക്കേറ്റു

ചെറുപുഴ: വീട്ടുകിണര്‍ വൃത്തിയാക്കി തിരിച്ചുകയറുന്നതിനിടെ കൈവഴുതി വീണ് ഗൃഹനാഥന് പരിക്കേറ്റു. ചെറുപുഴയിലെ പാലാല്‍ ഷാജുവിനാണ് പരിക്കേറ്റത്. 55 അടിയോളം ആഴമുള്ളതായിരുന്നു കിണര്‍. പെരിങ്ങോം അഗ്നിരക്ഷ നിലയം ഓഫിസര്‍ സി.പി. രാജേഷ്, അസി. സ്റ്റേഷന്‍ ഓഫിസര്‍ സി.പി. ഗോകുല്‍ദാസ് എന്നിവരുടെ നേതൃത്വത്തില്‍ അഗ്നിരക്ഷാ സേന എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഫയര്‍ ആൻഡ് റെസ്‌ക്യൂ ഓഫിസര്‍ കെ. സജീവ് കിണറ്റിലിറങ്ങി പരിക്കേറ്റയാളെ റെസ്‌ക്യൂ നെറ്റില്‍ ഇരുത്തി മറ്റു ജീവനക്കാരുടെയും നാട്ടുകാരുടെയും സഹായത്തോടെ കരക്കെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.