പുരസ്കാരം നൽകി

പയ്യന്നൂർ: ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള 2022ലെ സി.കെ. ശേഖരൻ മാസ്റ്റർ പുരസ്കാരം കയരളം യുവജന ഗ്രന്ഥാലയം പ്രസിഡന്റ് കെ.പി. കുഞ്ഞികൃഷ്ണന് കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട് സമ്മാനിച്ചു. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും ചേർന്നതാണ് പുരസ്കാരം. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. വിജയൻ അധ്യക്ഷത വഹിച്ചു. സി. നാരായണൻ സ്മാരക പുരസ്കാരം മജീഷ്യൻ പി. പത്മരാജിന് ചടങ്ങിൽ സമ്മാനിച്ചു. ഗ്രന്ഥാലയം സെക്രട്ടറിയായിരുന്ന സി. നാരായണന്റെ പേരിൽ അന്നൂർ പ്രദേശത്തെ ശ്രദ്ധേയരായ വ്യക്തികൾക്ക് ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം. ഗ്രന്ഥാലയം പ്രസിഡൻറ് വി.എം. ദാമോദരൻ ശേഖരൻ മാസ്റ്റർ അനുസ്മരണവും താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എ.കെ.പി. നാരായണൻ, സി. നാരായണൻ അനുസ്മരണവും നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. ശിവകുമാർ, പയ്യന്നൂർ ബി.ഇ.എം.എൽ.പി സ്കൂൾ പ്രധാനാധ്യാപിക ജാക്വിലിൻ ബിന്ന സ്റ്റാൻലി എന്നിവർ സംസാരിച്ചു. സി.വി. വിനോദ് കുമാർ സ്വാഗതവും പി. രവിചന്ദ്രൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.