കണ്ണൂര്‍: സമൂഹ മാധ്യമത്തിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ രണ്ടുപേര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസും സൈബര്‍ പൊലീസും ചേര്‍ന്ന് കേസെടുത്തു. ലമീര്‍ എം. കണ്ണൂര്‍, ആരിഫ് കണ്ണൂര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ആലപ്പുഴയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ മതസ്പര്‍ദയുണ്ടാക്കുന്ന മുദ്രാവാക്യം വിളിച്ച സംഭവത്തെ അനുകൂലിച്ച് പോസ്റ്റിട്ടതിനാണ് കേസ്. ഇവരുടെ പോസ്റ്റ് വിദ്വേഷപ്രചാരണം ഉണ്ടാക്കുന്നതാണെന്ന് പൊലീസ് പറഞ്ഞു. നിയമനടപടികള്‍ക്കായി ഇരുവരുടെയും ഫേസ്ബുക്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.