ഭിന്നശേഷി സഹായം

പഴയങ്ങാടി: മാട്ടൂല്‍ പഞ്ചായത്ത് ജനകീയാസൂത്രണം 2021 -22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് വിവിധ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ഭിന്നശേഷി സ്കോളര്‍ഷിപ് വിതരണവും ഏർപ്പെടുത്തി. ഭിന്നശേഷി സൗഹൃദമാക്കുന്നതി‍ൻെറ ഭാഗമായാണ് അപേക്ഷിച്ചവര്‍ക്ക് മെഡിക്കല്‍ പരിശോധനക്കുശേഷം കബോഡ് വീല്‍ചെയര്‍, സി.പി വീല്‍ ചെയര്‍, സ്റ്റാൻഡിങ്​ ഫ്രെയിം തുടങ്ങിയ ഉപകരണങ്ങൾ വിതരണം ചെയ്തത്. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സൻ സി. സൈനബ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗഫൂര്‍ മാട്ടൂല്‍ വിതരണോദ്ഘാടനം നിർവഹിച്ചു. സി. അശോകന്‍, പി.വി. സക്കരിയ, നബീല്‍ അബൂബക്കര്‍, ശംജി മാട്ടൂല്‍, കെ.കെ. അനസ്, ഇന്ദിര ജോസഫ്, എം.കെ. ഫാറൂഖ്, കെ. ദിവ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.