വാഹന നിയന്ത്രണം

കണ്ണൂർ: കണ്ണൂർ -കൂത്തുപറമ്പ് റോഡിലെ മൂന്നാംപാലത്ത് പാലം നിർമാണത്തിന്റെ ഭാഗമായി ഒരുക്കിയ താൽക്കാലിക റോഡിന്റെ സുരക്ഷക്കായി ചരക്കുവാഹനങ്ങൾക്കും നീളം കൂടിയ വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി. മേയ് 27 മുതൽ കണ്ണൂരിൽനിന്ന് കൂത്തുപറമ്പിലേക്ക് പോകുന്ന വാഹനങ്ങൾ ചാല സ്‌കൂളിന് സമീപത്തുനിന്ന് ഇടത്തോട്ടുതിരിഞ്ഞ് ചാല -തന്നട -പൊതുവാച്ചേരി -ആർ.വി മെട്ട -മൂന്നുപെരിയ വഴി കണ്ണൂർ- കൂത്തുപറമ്പ് റോഡിൽ പ്രവേശിക്കണം. കണ്ണൂരിലേക്കുള്ള വാഹനങ്ങൾ മൂന്നുപെരിയയിൽനിന്ന് ഇടത്തോട്ടുതിരിഞ്ഞ് പാറപ്രം -മേലൂർക്കടവ് -കാടാച്ചിറ വഴി പോകണമെന്നും പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.