തെയ്യം കലകൾക്ക് നാളെ തുടക്കം

തലശ്ശേരി: സാംസ്കാരിക വകുപ്പ് സ്ഥാപനമായ തെയ്യം കല അക്കാദമിയുടെ ആഭിമുഖ്യത്തിൽ മേയ് 26 മുതൽ 29 വരെ ചൊക്ലിയിൽ സാംസ്കാരിക പരിപാടികൾ (വരവിളി) സംഘടിപ്പിക്കും. തെയ്യം കലയെ അടിസ്ഥാനമാക്കിയുള്ള മ്യൂറൽ ചിത്രകല ക്യാമ്പ്, ഫോട്ടോഗ്രഫി പ്രദർശനം, ഡോക്യുമെന്ററി പ്രദർശനം, പ്രഭാഷണം എന്നിവയാണ് പരിപാടികൾ. ചൊക്ലി വി.പി ഓറിയൻറൽ ഹൈസ്കൂളിലാണ് പരിപാടികൾ അവതരിപ്പിക്കുന്നത്. ഉദ്ഘാടനം 26ന് രാവിലെ 10ന് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നിർവഹിക്കുമെന്ന് ടി.പി. ഷിജു വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.