നായനാർ സ്‌മാരക വായനശാല കെട്ടിടം ഉദ്‌ഘാടനം

തലശ്ശേരി: പൊന്ന്യം പറാങ്കുന്നിൽ ഇ.കെ. നായനാർ സ്‌മാരക വായനശാല കെട്ടിടം സി.പി.എം പോളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ ഉദ്‌ഘാടനം ചെയ്‌തു. ഇ.കെ. നായനാർ ചരമവാർഷിക ദിനത്തിൽ ചേർന്ന ചടങ്ങിൽ സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ അധ്യക്ഷത വഹിച്ചു. സുനിൽകുമാറിന്റെ 'മുഖങ്ങൾ' ചിത്രപ്രദർശനം ജില്ല സെക്ര​ട്ടേറിയറ്റംഗം എൻ. സുകന്യയും പി. ശ്രീധരൻ ഹാൾ ജില്ല കമ്മിറ്റി അംഗം എം.സി. പവിത്രനും ഉദ്‌ഘാടനം ചെയ്‌തു. ഇ.കെ. നായനാരുടെ ഫോട്ടോ പി. ജയരാജനും പി. ശ്രീധരന്റെ ഫോട്ടോ ഏരിയ സെക്രട്ടറി സി.കെ. രമേശനും അനാഛാദനം ചെയ്‌തു. ഹ്രസ്വചിത്ര അവാർഡ്‌ നേടിയ സജിത്ത്‌ നാലാംമൈലിനെ ആദരിച്ചു. ജില്ല സെക്രട്ടറി എം.വി. ജയരാജനും പങ്കെടുത്തു. എ.കെ. ഷിജു, ടി.ടി. റംല, എം.പി. രതീഷ്‌, പി. വിജേഷ്‌ എന്നിവർ സംസാരിച്ചു. കുട്ടാപ്പു കതിരൂർ നയിച്ച നാടൻപാട്ട്‌, സ്വരം പറാങ്കുന്നിന്റെ കരോക്കെ ഗാനമേള എന്നിവയുമുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.