തലശ്ശേരി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിയുടെ രാഷ്ട്രീയ അന്ത്യത്തിന്റെ ആരംഭമായിരിക്കുമെന്ന് കെ. മുരളീധരന്‍ എം.പി. മിടുക്കനായ തൃക്കാക്കര എം.എല്‍.എ പി.ടി. തോമസ് മരിച്ചതിനു ശേഷമുള്ള ഉപതെരഞ്ഞെടുപ്പ് കേരളത്തിന്റെ സൗഭാഗ്യമാണെന്ന് പ്രസംഗിച്ച മുഖ്യമന്ത്രിക്ക് തെരഞ്ഞെടുപ്പു ഫലത്തോടെ ജനങ്ങള്‍ മറുപടി നല്‍കും. വോട്ടുതന്നവന്റെ തലയില്‍ കുറ്റിയടിക്കുക എന്നതാണ് കെ-റെയില്‍ പദ്ധതിയുടെ ആകെയുള്ള ഫലമെന്നും മുരളീധരൻ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് നയിച്ച കെ-റെയില്‍ വിരുദ്ധ വാഹനജാഥയുടെ സമാപന സമ്മേളനം തലശ്ശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്‍. ന്യൂ മാഹി പുന്നോൽ കുറിച്ചിയിൽ ടൗണിൽ നൽകിയ സ്വീകരണത്തിൽ കോടിയേരി ബ്ലോക്ക് പ്രസിഡൻറ് വി.സി. പ്രസാദ് അധ്യക്ഷത വഹിച്ചു. സുരേഷ് ബാബു എളയാവൂർ, റഷീദ് കവ്വായി, ശശീന്ദ്രൻ, എൻ.കെ. പ്രേമൻ, സി.ആർ. റസാഖ്, സാജിദ് പെരിങ്ങാടി, കവിയൂർ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. പടം) സന്ദീപ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.