ബോധവത്കരണ ക്ലാസ്

ശ്രീകണ്ഠപുരം: നെടുങ്ങോം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി കാഡറ്റുകളുടെ കുടുംബത്തിൽ സമ്പൂർണ മദ്യനിരോധനം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ 'മദ്യവിമുക്ത ഭവനം' പരിപാടിയുടെ ഭാഗമായി രക്ഷിതാക്കൾക്കുവേണ്ടി നടത്തി. ശ്രീകണ്ഠപുരം സി.ഐ ഇ.പി. സുരേശൻ ഉദ്ഘാടനം ചെയ്തു. എസ്.പി.സി ജില്ല അസി. നോഡൽ ഓഫിസർ സി.വി. തമ്പാൻ, പ്രോജക്ട് അസി. ജയദേവൻ, പ്രഥമാധ്യാപിക പുഷ്പലത, പി.ടി.എ പ്രസിഡൻറ് എ. ഭാസ്കരൻ, സി.പി.ഒ ജയചന്ദ്രൻ, വി.കെ. സജിത എന്നിവർ സംസാരിച്ചു. എക്സൈസ് തളിപ്പറമ്പ് ഡിവിഷൻ പ്രിവൻറിവ് ഓഫിസർ എം.വി. ഷാജി, എസ്.ഐ കെ.വി രഘുനാഥ് എന്നിവർ ക്ലാസുകളെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.