അക്ഷയകേന്ദ്രം പൂട്ടാനുള്ള ഉത്തരവിന് ഹൈകോടതി സ്റ്റേ

ശ്രീകണ്ഠപുരം: അക്ഷയകേന്ദ്രം പൂട്ടിക്കാനുള്ള കലക്ടറുടെ ഉത്തരവിന് ഹൈകോടതി സ്‌റ്റേ. സംരംഭകനായ എ.എം. ഹമീദ് കുട്ടിയുടെ ഹരജിയിലാണ് ​ഹൈകോടതി വിധി പ്രഖ്യാപിച്ചത്. ഹരജിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാറിന് നിർദേശം നൽകുകയും ചെയ്തു. കേന്ദ്രം പൂട്ടിക്കാനുള്ള ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഹമീദ് ഹരജി സമർപ്പിച്ചത്. ഹൈകോടതി തനിക്ക് അനുകൂലമായി പുറപ്പെടുവിച്ച മുൻ വിധിന്യായങ്ങളെ അട്ടിമറിക്കാൻ വേണ്ടിയാണ് കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചതെന്നും ഇതുമൂലം തനിക്ക് നഷ്ടവും മാനഹാനിയും ഉണ്ടായെന്നും അദ്ദേഹം ഹരജിയിൽ ആരോപിച്ചു. ഹരജിക്കാരനുവേണ്ടി അഡ്വ. മനാസ് പി. ഹമീദ് ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.