കണ്ണൂർ: നവോത്ഥാന നായകൻ വാഗ്ഭടാനന്ദ ഗുരുദേവനെക്കുറിച്ച് ആത്മവിദ്യാ സംഘം ജനറൽ സെക്രട്ടറി തോട്ടപ്പള്ളി ഗോപാലകൃഷ്ണൻ രചിച്ച പുസ്തകങ്ങൾ കുടുംബത്തെ അപകീർത്തിപ്പെടുത്തുന്നവയാണെന്നും പിൻവലിക്കണമെന്നും വാഗ്ഭടാനന്ദ ഗുരുവിന്റെ പൗത്രി പാട്യം ആനന്ദഭവനിൽ എ.പി. സുജാത വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഏകാകിയുടെ മൗനം, ഉദയസൂര്യനെ മോഹിച്ച പെൺകുട്ടി എന്ന നോവലിലും ഗുരു വാഗ്ഭടാനന്ദൻ എന്ന ജീവചരിത്രത്തിലും ധാരാളം വസ്തുതപരമായ തെറ്റുകളുണ്ട്. കുടുംബത്തെ അപഹസിക്കുന്ന പരാമർശങ്ങൾ പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും സുജാത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.