മല്ലപ്പള്ളി: വ്യവസായ വകുപ്പിന്റെ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലേക്കുള്ള റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തം.
റോഡ് കുണ്ടും കുഴിയും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞു. ഇതുവഴി കാൽനടപോലും ദുസ്സഹമാണ്. വർഷങ്ങൾക്ക് മുമ്പ് പ്രവർത്തനം തുടങ്ങിയ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പത്തോളം വ്യവസായസ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. നിരവധി വാഹനങ്ങൾ എത്തുന്ന ഈ റോഡിലെ ടാറിങ് പൂർണമായും ഇളകിയ നിലയിലാണ്.
മെറ്റൽ ഇളകിക്കിടക്കുന്നത് അപകടങ്ങൾക്കും കാരണമാകുന്നു. മഴ പെയ്യുമ്പോൾ റോഡിൽ രൂപപ്പെട്ട വലിയ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് അപകട സാധ്യത വർധിപ്പിക്കുന്നു. അധികൃതരുടെ അനാസ്ഥയാണ് റോഡിന്റെ ദുരവസ്ഥക്ക് കാരണമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.