ദിലീപ് , അജിത്ത്
ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിയുടെ അര്‍ധനഗ്ന ചിത്രങ്ങൾ വാങ്ങി പ്രചരിപ്പിച്ചു; രണ്ടുപേര്‍ അറസ്റ്റിൽ
തൊടുപുഴ: സമൂഹമാധ്യമം വഴി പ്രണയത്തിലായ 13കാരിയുടെ നഗ്നചിത്രങ്ങള്‍ വാങ്ങി പ്രചരിപ്പിച്ച കേസില്‍ പാലക്കാട് സ്വദേശികളായ രണ്ട് യുവാക്കളെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ചേരി ആമക്കുളം ചെമ്പളിയാംകുന്ന് വീട്ടില്‍ വി. ദിലീപ് (23), കിഴക്കംചേരി കുന്നക്കാട് കണ്ണക്കുളം വടക്കേവീട്ടില്‍ അജിത്ത് (22) എന്നിവരാണ് പിടിയിലായത്.
തൊടുപുഴ സ്വദേശിനിയായ 13കാരിയെ ഇൻസ്റ്റഗ്രാംവഴി പരിചയപ്പെട്ട ദിലീപ് കഴിഞ്ഞ മാസം ആദ്യം അര്‍ധനഗ്ന ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാമിലൂടെ വാങ്ങുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തായ അജിത്തിനെ കാണിച്ചു. പിന്നീട് അജിത്ത് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കൂടുതല്‍ ഫോട്ടോ ആവശ്യപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടി വീട്ടില്‍ വിവരമറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
തൊടുപുഴ സ്റ്റേഷൻ ഹൗസ് ഓഫിസര്‍ വി.സി. വിഷ്ണുകുമാര്‍, പ്രിന്‍സിപ്പല്‍ എസ്.ഐ ബൈജു പി. ബാബു എന്നിവരുടെ നേതൃത്വത്തില്‍ ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചതിൽനിന്ന് ഇവർ ഉപയോഗിച്ച വാഹനം കണ്ടെത്തുകയും ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും വടക്കഞ്ചേരിയിൽനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോക്സോ, ഐ.ടി നിയമപ്രകാരമാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
എസ്.ഐ ഷാഹുല്‍ ഹമീദ്, എ.എസ്.ഐ ഷംസുദ്ദീന്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഡോണ്‍ സെബാസ്റ്റിൻ, പി.കെ. ജിന്ന എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.