????? ???????? ??????????????????? ???????? ??????? ??????????????????

കോവിഡ് നിയന്ത്രണം തകർന്നു; തമിഴ്നാട്ടിൽ നിന്ന്​ അതിർത്തി കടക്കാൻ വൻതിരക്ക്

കുമളി: കോവിഡ് നിയന്ത്രണങ്ങൾ തകർത്ത് തമിഴ്നാട്ടിൽനിന്ന്​ പാസി​​െൻറ മറവിൽ നൂറുകണക്കിന് ആളുകൾ അതിർത്തി കടന്നെത്തുന്നു. കേരളത്തിലെ ഏലത്തോട്ടങ്ങളി​േലക്ക്​ വരാനെന്ന പേരിലാണ്​ ഇടുക്കി ജില്ല ഭരണകൂടത്തിൽ നിന്ന്​ പാസ്​ സംഘടിപ്പിക്കുന്നത്​. ഏലം ലേലമില്ലാത്ത വ്യാഴാഴ്​ചയിലേക്ക്​ അനുവദിച്ചുകിട്ടിയ പാസുമായി അഞ്ഞൂറോളം ആളുകൾ എത്തിയത് റവന്യൂ വകുപ്പിൽ നടക്കുന്ന കള്ളക്കളിക്ക്​ തെളിവായി.

കലക്ടറേറ്റിൽനിന്ന്​ അനുവദിക്കുന്ന പാസുമായി എത്തുന്നവരിൽ ഏലത്തോട്ട ഉടമകൾ മുതൽ തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും വരെയുണ്ട്. പാസുമായി എത്തുന്നവരെ അതിർത്തിയിൽ തടയാൻ കഴിയാത്തതിനാൽ പരിശോധന കൂടാതെ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലേക്ക് യഥേഷ്​ടം എത്തുന്നു. ജില്ലയിലെ രാഷ്​ട്രീയനേതാക്കളുടെ സമ്മർദം മൂലം സർക്കാർ സ്വീകരിച്ച നടപടി വലിയ തിരിച്ചടിയാണ് സൃഷ്​ടിക്കുകയെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. 

മുമ്പ് ബന്ധുക്കളെ കാണാനും മറ്റാവശ്യങ്ങൾക്കും അനുമതി നിഷേധിക്കപ്പെട്ടവരിൽ പലരും കള്ളപാസുമായി അതിർത്തി കടക്കുകയാണെന്ന്​  ഉദ്യോഗസ്ഥർതന്നെ പറയുന്നു. ഏകദിന-ആഴ്ച പാസു​കളുമായി എത്തുന്നവരിൽ മിക്കവരും തിരികെ പോയതായി അധികൃതരുടെ പക്കൽ വിവരങ്ങളില്ല.

തോട്ടത്തിലേക്കെന്ന പേരിൽ അതിർത്തി കടന്ന പലരും എസ്​റ്റേറ്റ് ലയങ്ങളിലെ ബന്ധുവീടുകളിലേക്ക് പോവുകയും വണ്ടിപ്പെരിയാർ, പാമ്പനാർ, പീരുമേട്, നെടുങ്കണ്ടം ഉൾ​െപ്പടെ ടൗണുകളിൽ ചുറ്റുകയും ചെയ്യുന്നതായി വിവരമുണ്ട്​. രോഗവ്യാപനത്തിന് വഴിയൊരുക്കുന്ന പാസ്​ നൽകൽ നിർത്തിയി​െല്ലങ്കിൽ അതിർത്തിയിൽ പരിശോധനകേന്ദ്രം പ്രവർത്തിക്കുന്നതിൽ കാര്യമി​െല്ലന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. 

Tags:    
News Summary - travellers in kerala-Tamilnadu Border Covid 19 -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.