മൂന്നാറിലെ ഗതാഗത കുരുക്ക്
അടിമാലി :മഴ എത്തിയതോടെ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; ടൗണിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് രണ്ട് ദിവസമായി അനുഭവപ്പെടുന്നത്. വരയാടുകളെ കാണാനും തണുപ്പ് തേടിയുമാണ് സഞ്ചാരികൾ മൂന്നാറിലേക്ക് എത്തുന്നത്. സഞ്ചാരികളുടെ തിരക്ക് വർധിച്ചതോടെ ഹോട്ടലുകളിലും റിസോർട്ടുകളിലും മുറിപോലും കിട്ടാത്ത സാഹചര്യമുണ്ട്. ഈ ആഴ്ച പതിവിൽ കവിഞ്ഞ തിരക്കാണ്.
വെള്ളി, ശനി ദിവസങ്ങളിൽ തിരക്ക് വർധിച്ചു. മറയൂർ, ദേവികുളം, മാട്ടുപ്പെട്ടി, ലഷ്മി റോഡുകളിൽ വാഹനങ്ങൾ മണിക്കൂറുകളാണ് കുടുങ്ങി കിടന്നത്. സഞ്ചാരികളുടെ എണ്ണം കൂടിയിട്ടും അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ അധികൃതർക്കു കഴിഞ്ഞിട്ടില്ല. ദേശീയപാതയോരത്തെ സ്ഥലങ്ങൾ കൈയേറി വഴിയോരക്കടകൾ സ്ഥാപിച്ചതോടെയാണ് മൂന്നാറിൽ ഗതാഗതക്കുരുക്ക് ആരംഭിച്ചത്. പാർക്കിങ്, ശുചിമുറികൾ, ശുദ്ധജല വിതരണം, നടപ്പാതകൾ, വിശ്രമസ്ഥലങ്ങൾ തുടങ്ങി ഒരു അടിസ്ഥാന സൗകര്യവും ഈ സീസണിലും ഒരുക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് നടപടിയെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.