മറയൂർ: തമിഴ്നാട്ടിൽ കാലാവസ്ഥ വ്യതിയാനത്തിൽ വിളവ് കുറഞ്ഞതിനാൽ തക്കാളി വില കുത്തനെ ഉയർന്നു. തമിഴ്നാട്ടിൽ 100 മുതൽ 140 രൂപ വരെയാണ് കിലോക്ക് വില.
കഴിഞ്ഞ രണ്ടാഴ്ച മുതലാണ് തക്കാളി വില കുതിച്ചു തുടങ്ങിയത്. മറയൂരിന്റെ അതിർത്തി പട്ടണമായ ഉദുമൽപേട്ടയിലും ചുറ്റുവട്ട ഗ്രാമങ്ങളിലും പളനി ഒട്ടംഛത്രം ഉൾപ്പെടെ നഗരങ്ങൾക്ക് സമീപമുള്ള ഗ്രാമപ്രദേശങ്ങളിലുമാണ് തക്കാളി കൂടുതലായി കൃഷി ചെയ്തുവരുന്നത്. ഇവിടെനിന്നാണ് തക്കാളി കേരളത്തിലേക്കെത്തുന്നത്. നിലവിൽ തക്കാളിയുടെ വരവ് 30 ശതമാനം കുറഞ്ഞതാണ് വില കൂടാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. തക്കാളിയുടെ വിലക്കയറ്റത്തിനൊപ്പം മറ്റു പച്ചക്കറികൾക്കും വില കൂടുന്നുണ്ട്. ചെറിയ ഉള്ളി കിലോ 70 രൂപയാണ് മാർക്കറ്റ് വില. മറയൂരിൽ ഒരുകിലോ തക്കാളി 100 മുതൽ 120 രൂപക്കാണ് വിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.