അട്ടപ്പള്ളത്ത് സംഘർഷത്തിനിടെ പരിക്കേറ്റ പിതാവും മകനും
കുമളി: കുമളി, അട്ടപ്പള്ളത്ത് രാത്രിയിൽ മണ്ണുമായി പോയ ടിപ്പർലോറി തടഞ്ഞതിനെ തുടർന്ന് സംഘർഷം. രാത്രി പത്തിന് ശേഷവും അനധികൃതമായി മണ്ണ് കൊണ്ടുപോയ വാഹനമാണ് നാട്ടുകാർ സംഘടിച്ച് തടഞ്ഞത്.
സംഘർഷത്തിനിടെ തടഞ്ഞിട്ട ലോറി വേഗത്തിൽ മുന്നോട്ട് എടുത്തതിനെ തുടർന്ന് വാഹനത്തിന് മുന്നിൽ നിന്നിരുന്ന അട്ടപ്പള്ളം രാജേഷ് ഭവനിൽ സി. രാജേഷിനും 13കാരനായ മകനും ലോറിക്കും മതിലിനിനുമിടയിൽപ്പെട്ട് പരിക്കേറ്റു. ഇവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പാതിരാത്രിയിലും മണ്ണുമായി ടിപ്പർ ലോറികൾ മരണപ്പാച്ചിൽ നടത്തുന്നത് ശല്യമായതോടെയാണ് നാട്ടുകാർ വാഹനം തടഞ്ഞത്.
ലോറിയിലെ ഡ്രൈവറും ക്ലീനറും ഇവർ വിളിച്ചു വരുത്തിയ ചിലരും നാട്ടുകാരുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടതോടെ സംഘർഷാവസ്ഥ ഉണ്ടാവുകയായിരുന്നു. മകനെ വിദഗ്ധ ചികിത്സക്കായി കോട്ടയം ഇ.എസ്ഐ ആശുപത്രിയിലേക്ക് വെള്ളിയാഴ്ച മാറ്റും. കുമളി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.