മ​ക​ര​ജ്യോ​തി ദ​ർ​ശി​ക്കാ​ൻ പു​ല്ലു​മേ​ട്ടി​ൽ എ​ത്തി​യ അ​യ്യ​പ്പ​ൻ​മാ​ർ

മകരജ്യോതി ദര്‍ശിച്ച്​ ആയിരങ്ങൾ

ഇ​ടു​ക്കി: മ​ക​ര​ജ്യോ​തി ദ​ർ​ശ​ന​ത്തി​ൽ സാ​യു​ജ്യ​മ​ട​ഞ്ഞ് പു​ല്ലു​മേ​ട്ടി​ൽ​നി​ന്ന്​ ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​ർ മ​ല​യി​റ​ങ്ങി. ദി​വ​സം മു​ഴു​വ​ൻ നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ വൈ​കീ​ട്ട് 6.45ഓ​ടെ​യാ​ണ് മ​ക​ര​ജ്യോ​തി തെ​ളി​ഞ്ഞ​ത്. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന​ട​ക്കം എ​ത്തി​യ ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​ർ ശ​ര​ണം വി​ളി​ക​ളോ​ടെ മ​ക​ര​ജ്യോ​തി വ​ണ​ങ്ങി. 7240 ഭ​ക്ത​രാ​ണ് ഇ​ത്ത​വ​ണ മ​ക​ര​ജ്യോ​തി ദ​ർ​ശ​ന​ത്തി​ന്​ പു​ല്ലു​മേ​ട്ടി​ലെ​ത്തി​യ​ത്. സ​ത്രം വ​ഴി 3360 പേ​രും കോ​ഴി​ക്കാ​നം വ​ഴി 1885 പേ​രും എ​ത്തി.

ശ​ബ​രി​മ​ല​യി​ൽ​നി​ന്ന്​ പാ​ണ്ടി​ത്താ​വ​ളം വ​ഴി 2000 പേ​രും എ​ത്തി. ജി​ല്ല​യി​ലെ മ​റ്റ് കാ​ഴ്ച​കേ​ന്ദ്ര​ങ്ങ​ളാ​യ പ​രു​ന്തും​പാ​റ​യി​ൽ 2500 പേ​രും പാ​ഞ്ചാ​ലി​മേ​ട്ടി​ൽ 1100 പേ​രും ദ​ർ​ശ​ന​ത്തി​നെ​ത്തി. പു​ല്ലു​മേ​ട്ടി​ല്‍ എ​ത്തി​യ അ​യ്യ​പ്പ​ഭ​ക്ത​ർ മ​ക​ര​ജ്യോ​തി സ​ന്ധ്യ ശ​ര​ണം വി​ളി​ക​ളാ​ല്‍ മു​ഖ​രി​ത​മാ​ക്കി. ജ്യോ​തി ദ​ർ​ശ​ന​ശേ​ഷം 6.55 ഓ​ടെ​യാ​ണ് പു​ല്ലു​മേ​ട്ടി​ല്‍നി​ന്ന്​ ഭ​ക്ത​ർ തി​രി​ച്ചി​റ​ങ്ങി​യ​ത്.

വ​ലി​യ തി​ര​ക്ക് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​തി​നാ​ൽ വി​പു​ല​മാ​യ സം​വി​ധാ​ന​മാ​ണ് ജി​ല്ല ഭ​ര​ണ​കൂ​ടം ഒ​രു​ക്കി​യ​ത്. പു​ല്ലു​മേ​ട്, പാ​ഞ്ചാ​ലി​മേ​ട്, പ​രു​ന്തും​പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലും പ​ര​മ്പ​രാ​ഗ​ത പാ​ത​ക​ളി​ലും വി​പു​ല​മാ​യ സൗ​ക​ര്യം സ​ജ്ജീ​ക​രി​ച്ചു. സു​ര​ക്ഷാ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ക്ക്​ 150 പ്ര​ത്യേ​ക പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​ർ​ക്ക് പു​റ​മെ 1200 പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും 155 വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ക​ർ​മ​നി​ര​ത​രാ​യി. പ​രു​ന്തും​പാ​റ, പു​ല്ലു​മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഡ​ബി​ൾ ലെ​യ​ർ ബാ​രി​ക്കേ​ഡ് ഒ​രു​ക്കി​യി​രു​ന്നു. വ​ള്ള​ക്ക​ട​വി​ൽ​നി​ന്ന് പു​ല്ലു​മേ​ട് ടോ​പ്പു​വ​രെ ഓ​രോ ര​ണ്ട്​ കി​ലോ​മീ​റ്റ​ർ ഇ​ട​വി​ട്ട് ആം​ബു​ല​ൻ​സ്, മെ​ഡി​ക്ക​ൽ ടീ​മി​ന്റെ സേ​വ​നം, ഒ​രു കി​ലോ​മീ​റ്റ​ർ ഇ​ട​വി​ട്ട് കു​ടി​വെ​ള്ള സൗ​ക​ര്യം എ​ന്നി​വ ഒ​രു​ക്കി​യി​രു​ന്നു. ഐ.​സി.​യു ആം​ബു​ല​ൻ​സ്, മെ​ഡി​ക്ക​ൽ ടീം ​തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക്ര​മീ​ക​രി​ച്ചു. കെ.​എ​സ്.​ആ​ര്‍.​ടി.​സി കു​മ​ളി ഡി​പ്പോ​യി​ല്‍നി​ന്ന് വ​ള്ള​ക്ക​ട​വ്-​കോ​ഴി​ക്കാ​നം റൂ​ട്ടി​ല്‍ 50 ബ​സു​ക​ള്‍ സ​ര്‍വി​സ് ന​ട​ത്തി.

പൊ​ലീ​സ്, ആ​രോ​ഗ്യം, റ​വ​ന്യൂ, ഭ​ക്ഷ്യ സു​ര​ക്ഷ, സി​വി​ല്‍ സ​പ്ലൈ​സ്, അ​ഗ്‌​നി ര​ക്ഷാ​സേ​ന, വ​നം വ​കു​പ്പ്, മോ​ട്ടോ​ര്‍ വാ​ഹ​നം തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ സേ​വ​ന​ങ്ങ​ൾ ഭ​ക്ത​ര്‍ക്ക് ഏ​റെ സ​ഹാ​യ​ക​ര​മാ​യി.

ക​ല​ക്ട​ര്‍ വി. ​വി​ഘ്​​നേ​ശ്വ​രി, ഏ​റ​ണാ​കു​ളം റേ​ഞ്ച് ഡി.​ഐ.​ജി സ​തീ​ഷ് ബി​നോ, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ടി.​കെ. വി​ഷ്ണു​പ്ര​ദീ​പ്, സ​ബ് ക​ല​ക്ട​ർ​മാ​രാ​യ അ​നൂ​പ് ഗാ​ർ​ഗ്, വി.​എം. ജ​യ​കൃ​ഷ്ണ​ൻ, ക​ട്ട​പ്പ​ന എ. ​എ​സ്.​പി രാ​ജേ​ഷ് കു​മാ​ർ, എ.​ഡി. എം ​ഷൈ​ജു പി. ​ജേ​ക്ക​ബ്, ഫ്ലൈ​യി​ങ്​ സ്ക്വാ​ഡ് ഡി.​എ​ഫ്.​ഒ വി​നോ​ദ് കു​മാ​ർ, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പു​ല്ലു​മേ​ട്ടി​ല്‍ എ​ത്തി.

News Summary - Thousands of Makarjyoti darshan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.