തൊടുപുഴ: ജില്ലയിൽ നൂറും കടന്ന് കോവിഡ് കേസുകൾ. പലയിടത്തും വ്യാപനം വര്‍ധിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ജില്ലയില്‍ ഇതുവരെ 174 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായാണ് ഔദ്യോഗിക അറിയിപ്പ്. ഈ മാസം മാത്രം നിരവധിപേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.
ഇവരിൽ ഭൂരിഭാഗം പേരും ചികിത്സയിലാണ്. റിപ്പോർട്ട് ചെയ്ത കേസുകളിൽ 84 പേര് രോഗമുക്തരായി. ബാക്കിയുള്ള 90 പേരില്‍ 83 പേര് വീട്ടിൽ സമ്പർക്ക വിലക്കിൽ കഴിയുന്നവരും ഏഴ് പേര് ആശുപത്രിയില്‍ ചികിത്സയിലുള്ളവരുമാണ്. കോവിഡിന്റെ പുതിയ വകഭേദത്തിന് അതിതീവ്രത കുറവാണെങ്കിലും വ്യാപനശേഷി കൂടുതലാണെന്നും പകരാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ പറഞ്ഞു.
അഞ്ച് ദിവസത്തിനിടെ 1200 പേർക്ക് പനി
മഴ കനത്തതോടെ ജില്ലയിൽ വൈറൽ പനി ബാധിതരുടെ എണ്ണവും കൂടുന്നുണ്ട്. 1200 പേരാണ് അഞ്ച് ദിവസത്തിനിടെ പനിബാധിച്ച് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത്. രണ്ടാഴ്ചക്കിടെ പനി ബാധിച്ചവരുടെ എണ്ണം 2800 ആയി. മേയ് മാസത്തിൽ ഏഴായിരം പേരാണ് വൈറൽ പനി ബാധിതരായത്.
ആറ് മാസത്തിനിടെ ജില്ലയിൽ 61 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. എന്നാൽ പനിയും കോവിഡും നിലവിൽ ഗുരുതര സാഹചര്യം ജില്ലയിലില്ല. പരമാവധി ഒരാഴ്ചക്കുള്ളിൽ രോഗ മുക്തി ലഭിക്കുന്നുണ്ട്. എങ്കിലും രോഗമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.