കുമളി: ഏലത്തോട്ടം തൊഴിലാളികളായ സ്ത്രീകളുമായി പോയ വാഹനം റോഡിൽനിന്ന് താഴേക്ക് തലകീഴായി മറിഞ്ഞു. അപകടത്തിൽ ഡ്രൈവർ ഉൾെപ്പടെ ഏഴുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ കുമളി രണ്ടാം മൈലിന് സമീപമായിരുന്നു അപകടം.അപകടത്തിനിടയാക്കിയ വാഹനത്തിന് ആവശ്യമായ രേഖകളില്ലായിരുന്നെന്ന് വ്യക്തമായതോടെ പരിക്കേറ്റവരെ മുഴുവൻ തമിഴ്നാട്ടിലേക്ക് മാറ്റി. തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽനിന്നും അണക്കര വാഴവീട്ടിലെ ഏലത്തോട്ടത്തിലേക്ക് തൊഴിലാളികളുമായി പോയതാണ് വാഹനം.
ഡ്രൈവർ ഗൂഡല്ലൂർ കാഞ്ചിമരത്തുറ സ്വദേശി വൈരവൻ (25), തൊഴിലാളികളായ ഗൂഡല്ലൂർ മുരുകേശ്വരി, സന്ധ്യ, കലയരശി, ഉമ, ഈശ്വരി, മുനിയമ്മ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കമ്പത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തിനിടയാക്കിയ വാഹനത്തിന് മതിയായ രേഖകളൊന്നും ഇല്ലായിരുന്നെന്ന് വ്യക്തമായെങ്കിലും അധികൃതർ നടപടിയെടുക്കാൻ തയാറായിെല്ലന്ന് ആക്ഷേപമുയർന്നു. അപകടത്തിൽപെട്ട സുമോ വാഹനത്തിൽ 20ഓളം തൊഴിലാളികളാണ് ഉണ്ടായിരുന്നതെന്ന് നാട്ടുകാർ പറയുന്നു.
തമിഴ്നാട്ടിൽനിന്നും തൊഴിലാളികളെ കുത്തിനിറച്ച് അമിത വേഗത്തിലാണ് വാഹനങ്ങൾ കുമളി, അണക്കര, പത്തുമുറി, മുരിക്കടി ഭാഗങ്ങളിലൂടെ പായുന്നത്. പല വാഹനങ്ങൾക്കും ആവശ്യമായ രേഖകളിെല്ലന്ന് അറിയാമെങ്കിലും പൊലീസ്, മോട്ടോർ വാഹന വകുപ്പ് അധികൃതർ ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.