അപകടം പതിവായ ചാത്തൻപാറയിൽ പൊതുമരാമത്ത് വകുപ്പ് തയാറാക്കിയ താൽക്കാലിക സംരക്ഷണവേലി
മൂലമറ്റം: നിരന്തരം അപകടം സംഭവിക്കുന്ന ചാത്തൻപാറ വ്യൂ പോയന്റിൽ പൊതുമരാമത്തിന്റെ നേതൃത്വത്തിൽ താൽക്കാലിക സുരക്ഷ സംവിധാനം ഒരുക്കി. പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി വീപ്പകൾ നിരത്തി റിബൺ കെട്ടി താൽക്കാലിക സുരക്ഷ വേലി സ്ഥാപിക്കുകയായിരുന്നു. കൂടാതെ ടൈൽ പാകിയിരിക്കുന്ന സ്ഥലത്തെ പായൽ ഒഴിവാക്കാൻ കുമ്മായം വിതറുകയും ചെയ്തു.
പ്രദേശത്ത് സുരക്ഷ സംവിധാനം ഇല്ല എന്നുള്ള നിരന്തര വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഒരാഴ്ചക്കുളളിൽ രണ്ട് അപകടങ്ങൾ നടക്കുകയും എറണാകുളം സ്വദേശി മരിക്കുകയും ചെയ്തിരുന്നു. സ്ഥലത്ത് 170 മീറ്റർ നീളത്തിൽ കൈവരികളും മറ്റ് അറ്റകുറ്റ പണികൾക്കുമായി 17 ലക്ഷം രൂപയുടെ ടെൻഡർ നടപടിയായിട്ടുണ്ട്. ഇതിന്റെ ജോലി അടുത്തയാഴ്ച തുടങ്ങുമെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.