തൊടുപുഴ: വൈദ്യരത്‌നം ഔഷധശാലയും കാപ്പ് എൻ.എസ്.എസ് എൽ.പി സ്‌കൂളും സംയുക്തമായി യോഗദിനാചരണവും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ പി.ജി. മധുസൂദനന്‍ നായര്‍ അധ്യക്ഷതവഹിച്ചു. കല്ലൂര്‍ക്കാട് വിദ്യാഭ്യാസ ഉപജില്ല ഓഫിസര്‍ എ.സി. മനു സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. എ.കെ. മുനീര്‍ ക്ലാസെടുത്തു. മൂന്നാർ: മൂന്നാര്‍ ലിറ്റില്‍ ഫ്ലവര്‍ സ്‌കൂളില്‍ വിദ്യാർഥികൾക്കായി യോഗ പരിശീലന ക്ലാസ് നടത്തി. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ജാക്വിലിന്‍ മേരി ഉദ്ഘാടനം ചെയ്തു. യോഗ പരിശീലകന്‍ പി.ജെ. ജോസഫ് ക്ലാസ് നയിച്ചു. ഡോ. ശ്രീദര്‍ശന്‍, നയന, പൂർണിമ, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോസിലി എന്നിവര്‍ നേതൃത്വം നല്‍കി. ചെറുതോണി: പാറക്കടവ് സരസ്വതി വിദ്യാനികേതൻ സ്കൂളിൽ യോഗ ദിനാചരണം തങ്കമണി എക്സൈസ് ഇൻസ്പെക്ടർ സെബാസ്റ്റ്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.എസ്. മധു അധ്യക്ഷതവഹിച്ചു. വൈസ് പ്രിൻസിപ്പൽ പ്രസന്ന സാനു യോഗ പരിശീലനത്തിന് നേതൃത്വം നല്കി. വിമുക്തി കോഓഡിനേറ്റർ ബിനു ജോസഫ് ലഹരിവിരുദ്ധ സന്ദേശംനൽകി. സ്വാഗതസംഘം രൂപവത്കരിച്ചു ചെറുതോണി: ചേലച്ചുവട് ഗവ. എൽ.പി സ്ക്കൂളിൻെറ ഒരുവർഷത്തെ സുവർണജൂബിലി ആഘോഷങ്ങൾക്ക് മുന്നോടിയായി സ്വാഗതസംഘം രൂപവത്കരിച്ചു. 101അംഗ ജനറൽ കമ്മിറ്റിക്ക് പുറമെ ആറ് സബ് കമ്മിറ്റിയും തെരഞ്ഞെടുത്തു. പഞ്ചായത്ത് പ്രസിഡന്‍റ് ജോർജ് ജോസഫ്, വാർഡ് മെംബർ സോയി മോൻ സണ്ണി എന്നിവരെ രക്ഷാധികാരികളായും ഹെഡ്മാസ്റ്റർ ജോൺസൺ മാത്യുവിനെ ജനറൽ കൺവീനറായും യോഗം തെരഞ്ഞെടുത്തു പി.ജി. മണിക്കുട്ടനും ജോസ്ലിൻ അനീഷും കോഓഡിനേറ്റർമാരായിരിക്കും. പി.കെ. മോഹൻദാസ്, ജോബി ചാലിൽ, അനുമോൾ ജോസഫ്, ആര്യ അഭിലാഷ്, കലേഷ് വിരുപ്പിൽ, സ്നേഹ ബിനു(കൺവീനർമാരർ) പി.കെ. രഘു, ധനപാലൻ മങ്കുവ, പി.കെ. കമലാസനൻ, മോളി പനമ്പിള്ളി, ബിജു മുണ്ടപ്പിള്ളി, സുരേഷ് തെക്കേക്കൂറ്റ് (സബ് കമ്മിറ്റി ചെയർമാൻമാർ) എന്നിവരാണ് മറ്റ് ഭാരാവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.