നെ​ടു​ങ്ക​ണ്ടം ബി.​എ​ഡ്​ കോ​ള​ജ്

നെടുങ്കണ്ടം ബി.എഡ് കോളജ്:​ സോഷ്യൽ സയൻസും കോമേഴ്സും തിരിച്ചുവരുന്നു

നെ​ടു​ങ്ക​ണ്ടം: ബി.​എ​ഡ് കോ​ള​ജി​ൽ സോ​ഷ്യ​ൽ സ​യ​ൻ​സും കോ​മേ​ഴ്സും പു​നഃ​സ്ഥാ​പി​ക്കു​ന്നു. ജി​ല്ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ആ​വ​ശ്യാ​ർ​ഥം കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​രാ​ജീ​വ് പു​ലി​യൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് കോ​ഴ്സു​ക​ൾ ഇ​വി​ടെ വീ​ണ്ടും തു​ട​ങ്ങാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ങ്ങു​ന്ന​ത്. 100 വി​ദ്യാ​ർ​ഥി​ക​ളോ​ടെ പു​തി​യ ബാ​ച്ച് തു​ട​ങ്ങാ​ൻ എ​ൻ.​സി.​ടി.​ഇ അ​നു​വാ​ദം കോ​ള​ജി​ന് ല​ഭി​ച്ചു.

30 വ​ർ​ഷം മു​മ്പ് നെ​ടു​ങ്ക​ണ്ട​ത്ത് ആ​രം​ഭി​ച്ച എം.​ജി സ​ർ​വ​ക​ലാ​ശാ​ല ബി.​എ​ഡ് കോ​ള​ജി​ൽ ഏ​ഴു​ വി​ഷ​യ​ത്തി​ൽ ഇ​രു​നൂ​റി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠി​ക്കാ​ൻ അ​വ​സ​രം ഉ​ണ്ടാ​യി​രു​ന്നു.2013ൽ ​എ​ൻ.​സി.​ടി.​ഇ നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്ന​തോ​ടെ ര​ണ്ടു വി​ഷ​യം ഒ​ഴി​വാ​ക്കി 50 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്രം അ​ഡ്മി​ഷ​ൻ ന​ട​ത്താ​നാ​യി​രു​ന്നു അ​നു​വാ​ദം ല​ഭി​ച്ച​ത്. 2017ൽ ​സ​ർ​വ​ക​ലാ​ശാ​ല കോ​ള​ജി​ന്‍റെ സം​ര​ക്ഷ​ണ ചു​മ​ത​ല സി​പാ​സി​നെ ഏ​ൽ​പി​ച്ചു.

സോ​ഷ്യ​ൽ സ​യ​ൻ​സി​നും കോ​മേ​ഴ്സി​നു​മാ​യി​രു​ന്നു മു​ൻ​കാ​ല​ങ്ങ​ളി​ൽ ഇ​വി​ടെ കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തി​യി​രു​ന്ന​ത്. ഈ ​വി​ഷ​യ​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കി​യ​പ്പോ​ൾ ഇ​ത് ഹൈ​റേ​ഞ്ചി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് ബാ​ധി​ച്ച​ത്‌. അ​ധ്യാ​പ​ന പ​രി​ശീ​ല​ന രം​ഗ​ത്ത് ക​ഴി​ഞ്ഞ ഏ​താ​നും​ വ​ർ​ഷ​ങ്ങ​ളാ​യി മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ്​ കോ​ള​ജ്​ കാ​ഴ്ച​വെ​ക്കു​ന്ന​ത്. നെ​ടു​ങ്ക​ണ്ട​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പു​രാ​വ​സ്തു ച​രി​ത്ര സം​ര​ക്ഷ​ണ സ​മി​തി കോ​ള​ജി​ന്‍റെ ഭാ​ഗ​മാ​ണ്.

ച​രി​ത്ര​മ്യൂ​സി​യം, ഔ​ഷ​ധോ​ദ്യാ​നം, എ​ഫ്.​എം സ്റ്റേ​ഷ​ൻ എ​ന്നി​വ നാ​ട്ടു​കാ​രു​ടെ​യും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ പു​തു​താ​യി ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന സം​രം​ഭ​ങ്ങ​ളാ​ണ്. എം.​എം. മ​ണി എം.​എ​ൽ.​എ​യു​ടെ വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് അ​ഞ്ച്​ സ്മാ​ർ​ട്ട് ക്ലാ​സ് റൂ​മു​ക​ൾ കോ​ള​ജി​ന് ല​ഭ്യ​മാ​കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. സി​പാ​സ് കോ​ള​ജി​ന്‍റെ പ​ഴ​യ കെ​ട്ടി​ടം പു​തു​ക്കി നി​ർ​മി​ക്കു​ന്ന​തി​നും ന​വീ​ക​രി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. 

Tags:    
News Summary - Nedunkandam B.Ed College: Social Science and Commerce are back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.