നെടുങ്കണ്ടം: ഭാര്യാസഹോദരനെ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിെച്ചന്ന കേസില്‍ വിമുക്ത ഭടന് അറസ്റ്റിൽ. മാവടി ഏഴൂര്മറ്റം സിബിയാണ് (48) അറസ്റ്റിലായത്. ഇയാളിൽനിന്ന് തോക്കും തിരകളും പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കിനെ തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചക്കുശേഷം ഭാര്യാസഹോദരൻ മനോജിനെ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
സിബിയും ഭാര്യയും തമ്മില്‍ ഏതാനും മാസങ്ങളായി പിണങ്ങിത്താമസിക്കുകയായിരുന്നു. ഇതിന് കാരണം മനോജ് ആണെന്നുപറഞ്ഞ്് തര്‍ക്കം നിലനിന്നിരുന്നു. വ്യാഴാഴ്ച ഉച്ചക്കുശേഷം മദ്യലഹരിയില്‍ കഠാരയുമായി എത്തിയ സിബി മനോജിനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി. പിന്നീട്് തോക്കുമായി മനോജിെൻറ വീട്ടിലെത്തി വെടിവെക്കുകയായിരുന്നുവെന്നാണ് പരാതി. അത്ഭുതകരമായാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് മനോജ് പറയുന്നു.
തോക്കും തിരകളും കണ്ടെത്തിയെങ്കിലും വെടിവെപ്പ് നടന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. വെടിയുണ്ട കണ്ടെത്തിയാല്‍ മാത്രമേ സ്ഥിരീകരണം ഉണ്ടാവൂ. ഇതിനായി ശാസ്ത്രീയ പരിശോധന നടത്തിവരുകയാണ്. ലൈസന്‍സുള്ള തോക്കാണ് ഇയാളുടെ കൈവശമുള്ളത്. സമീപവാസികളില്‍നിന്ന് പൊലീസ് മൊഴിശേഖരിച്ചു.
നെടുങ്കണ്ടം ഇൻസ്പെക്ടർ ബി.എസ്. ബിനു, എസ്.ഐ അജയകുമാര്‍, എസ്.ഐ ചാക്കോ, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ബിബിന്‍, സഞ്ജു, ജോസഫ്, മനു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.