മോട്ടോർ തകരാറിലായതിത്തുടർന്ന് അടഞ്ഞുകിടക്കുന്ന ശൗചാലയം
മുട്ടം: മുട്ടം ടാക്സി സ്റ്റാൻഡിലെ ശൗചാലയം വീണ്ടും അടച്ചുപൂട്ടി. മോട്ടോർ കേടായതിനെ തുടർന്ന് വെള്ളം ഇല്ലാത്തതാണ് കാരണം. ഒരു വർഷത്തിനിടെ അനവധി തവണ മോട്ടോർ തകരാറിലായിരുന്നു. വീണ്ടും തകരാർ പരിഹരിച്ച് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത്.
ലവിഭവ വകുപ്പിന്റെ കണക്ഷൻ വിച്ഛേദിച്ചാണ് മോട്ടോർ സ്ഥാപിച്ചത്. എന്നാൽ,നിരന്തരം തകരാറിലാകുകയാണ്. വീണ്ടും ജലവിഭവ വകുപ്പിന്റെ കണക്ഷൻ എടുക്കാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത്. മുട്ടത്തെ ഏക പൊതു ശൗചാലയമാണ് സ്റ്റാൻഡിലേത്.
നടത്തിപ്പിന് ഉയർന്ന വാടക ഈടാക്കുന്നതിനാൽ ആരും ശൗചാലയം ഏറ്റെടുത്ത് നടത്തുന്നില്ല. സേവനം എന്ന നിലയിൽ കാണേണ്ട ഇത്തരം പദ്ധതികളെ വരുമാന മാർഗമാക്കാനുള്ള പഞ്ചായത്തിന്റെ നീക്കം മൂലം ഒരുവർഷമായി ആരും ടെൻഡർ എടുത്തിട്ടില്ല.
ഉയർന്ന വാടക ഈടാക്കുന്നത് മൂലവും വേണ്ടത്ര ജാഗ്രത ഇല്ലാത്തതും മൂലം പഞ്ചായത്തിന്റെ നിരവധി മുറികളാണ് അടഞ്ഞു കിടക്കുന്നത്. ശൗചാലയം വൃത്തിയോടെ സൂക്ഷിക്കാൻ കഴിയുന്ന ആരെയെങ്കിലും ഏൽപിച്ച് മുഴുവൻ സമയം തുറന്ന് പ്രവർത്തിപ്പിക്കാനുള്ള ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.