മലങ്കര പാർക്കിൽ പുതുതായി സ്ഥാപിച്ച കളിയുപകരണങ്ങൾ
മുട്ടം: മലങ്കര ജലാശയ തീരത്തെ പാർക്ക് കൂടുതൽ മനോഹരമാക്കാൻ നടപടികൾ തുടങ്ങി. കുട്ടികളുടെ പാർക്കിൽ കൂടുതൽ കളിയുപകരണങ്ങളും ഇരിപ്പിടങ്ങളും സ്ഥാപിച്ചുകഴിഞ്ഞു. അഞ്ച് കളിയുപകരണങ്ങളും പത്ത് ഇരിപ്പിടങ്ങളുമാണ് പുതുതായി സ്ഥാപിച്ചത്. വരുംദിവസങ്ങളിൽ സി.സി ടി.വി കാമറകളും സ്ഥാപിക്കും. അതിനുള്ള അനുമതിയും നൽകിക്കഴിഞ്ഞു. സ്കൂളും കോളജും ഒഴിവാക്കി വിദ്യാർഥികൾ പാർക്കിൽ എത്തുന്നതായും ആളൊഴിഞ്ഞ സ്ഥലത്ത് ലഹരിയും മറ്റും ഉപയോഗിക്കുന്നതായും പരാതി ഉയർന്നിരുന്നു. കൂടാതെ ഇവരുടെ പെരുമാറ്റം മറ്റ് സഞ്ചാരികൾക്ക് അലോസരം ഉണ്ടാകുന്നതായും പരാതി ഉണ്ടായി. ഇതാണ് കാമറ സ്ഥാപിക്കാൻ കാരണം.
പാർക്കിലേക്ക് എത്തുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങളില്ല എന്നതായിരുന്നു മലങ്കര പാർക്കിന് എതിരെയുള്ള പ്രധാന ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടി വിവിധ രാഷ്ട്രീയ പാർട്ടികൾ നിരന്തരം പരാതി ഉന്നയിച്ചിരുന്നു. അടഞ്ഞുകിടക്കുന്ന എൻട്രൻസ് പ്ലാസ കൂടി തുറന്നു നൽകിയാൽ പാർക്കിലെത്തുന്നവർക്ക് ദാഹജലം ഉൾപ്പെടെ ലഭിക്കും. നിലവിൽ കുടിവെള്ളം ലഭിക്കണമെങ്കിൽ പാർക്കിന് വെളിയിൽ ഒരു കിലോമീറ്ററോളം പോകണം.
പാർക്കിന് സമീപം പണി പൂർത്തിയാക്കിയ ബോട്ട് ജെട്ടിയിൽ ബോട്ട് ഇറക്കാനായാൽ കൂടുതൽ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാനാകും. നിലവിൽ ജില്ലയുടെ ലോറേഞ്ചിൽ ഒരിടത്തും ബോട്ട് സർവിസ് ഇല്ല. ഇതെല്ലം സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാൻ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. താൽപര്യമുള്ളവർക്ക് ടൂറിസം വകുപ്പുമായി സഹകരിച്ച് പ്രദേശത്ത് കൂടുതൽ പദ്ധതികൾ നടപ്പാക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.