മുട്ടം സി.എച്ച്.സി കെട്ടിടം നിർമിക്കാൻ 9.75 കോടിയുടെ പദ്ധതി

മുട്ടം: മുട്ടം സാമൂഹിക ആരോഗ്യകേന്ദ്രത്തിന് കെട്ടിടം നിർമിക്കാൻ 9.75 കോടിയുടെ പദ്ധതി. മാസ്റ്റർ പ്ലാൻ തയാറാക്കി സംസ്ഥാന സർക്കാറിന്‍റെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞമാസം കലക്ടർ അധ്യക്ഷനായ ജില്ല സമിതി അംഗീകാരം നൽകിയിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അംഗീകാരം ലഭിച്ചാൽ 40 ശതമാനം വിഹിതം കേരളവും 60 ശതമാനം തുക കേന്ദ്രവും നൽകണം.

രണ്ട് എക്കറോളം സ്ഥലമാണ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിനുള്ളത്. ഇതിൽ പകുതിയോളം സ്ഥലത്ത് ആശുപത്രിയും ബാക്കിഭാഗം ജീവനക്കാരുടെ ക്വാർട്ടേഴ്സുമാണ്. ക്വാർട്ടേഴ്സ് കാലപ്പഴക്കം മൂലം തകർന്നുകിടക്കുകയാണ്. ഇതിൽ ചിലതിൽ മാത്രമാണ് താമസക്കാരുള്ളത്. ബാക്കിയുള്ളവ വാസയോഗ്യമല്ല.

ഇവ പൊളിച്ചുമാറ്റി ബഹുനില മന്ദിരം പണിയാനാണ് പദ്ധതി. കൂടുതൽ സൗകര്യം ലഭിച്ചാൽ മുട്ടം സാമൂഹിക ആരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയാക്കി ഉയർത്താൻ സാധിച്ചേക്കാം. കിടത്തിച്ചികിത്സ ഇപ്പോൾ ജില്ല ആശുപത്രിയിൽ മാത്രമാണുള്ളത്. പ്രതിദിനം 400ലേറെ രോഗികൾ മുട്ടത്ത് ചികിത്സ തേടിയെത്താറുണ്ട്. 

Tags:    
News Summary - 9.75 crore project to construct Muttam CHC building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.